Malayalam Kambikathakal – സനാഥര്‍ 1

Malayalam Kambikathakal “ദാ…. വരുന്നൂ വീണമോളേ…”
ബൈക്ക് നിൽക്കുന്ന ശബ്ദം കേട്ടപ്പോളേ വീടിനകത്ത് നിന്നും അന്നമ്മചേട്ടത്തിയുടെ ശബ്ദം വന്നു….
പുറമ്പോക്കിൽ ഒരു കൊച്ചുകുടിൽ കെട്ടിയാണ്ചാക്കോചേട്ടനും അന്നമ്മചേടത്തിയും കഴിയുന്നത്.
അന്നമ്മചേടത്തിക്കുള്ള മരുന്നുമായാണ് ഞങ്ങൾ ചെന്നത്. ഒരു വർഷത്തോളമായി എല്ലാ ആഴ്ചയും മുടങ്ങാതുള്ളതാണ്ഈ മരുന്നുമായുള്ള വരവ്.
വൃത്തിയുള്ള വെളുത്ത ചട്ടയും മുണ്ടും ധരിച്ച അന്നമ്മചേടത്തിനിറഞ്ഞ ചിരിയോടെ ഇറങ്ങിവന്ന് വീണയെ ചേർത്തുപിടിച്ച്കവിളിൽ ചുംബിച്ചു..കൈയിൽ ഒരു കൊച്ചു പൊതിയുമുണ്ട്..!
“ഇതൊന്നും ഈ മേലാത്തിടത്ത് വേണ്ടാ വേണ്ടാന്ന് പറഞ്ഞാൽ ഈ അമ്മച്ചി കേൾക്കില്ല..!”
പറഞ്ഞുകൊണ്ട് വീണ പൊതിവാങ്ങി ബാഗിൽ വച്ചു.
“എന്റെ മോൾ എനിക്കുവേണ്ടി കാശെത്രയാ ഈ മുടക്കുന്നേ….”
ഗുളികയുടെ പൊതി വാങ്ങിക്കൊണ്ട് കണ്ണുകൾ നിറച്ച് ചേടത്തിപറഞ്ഞു.
“എന്നാൽ ചെല്ലട്ടേ അമ്മച്ചീ… തുണി കഴുകാനുണ്ട്..”
വീണ ചിരിച്ചുകൊണ്ട് ചേടത്തിയുടെ താടിയിൽ പിടിച്ച് കുലുക്കിയിട്ട് വന്ന് വണ്ടിയിൽ കയറി.
“ആട്ടെ മോളേ…..അനിലിറങ്ങിയില്ലല്ലോ..?”
ഞാൻ ചിരിച്ചു.
താമസിക്കുന്ന വീട്ടിലെത്തി കതകുതുറന്ന് കയറിയതേ വീണബാഗ് തുറന്നു
“ഇലയട ആണെന്ന് തോന്നുന്നു…പാവം..!!”
“ഹീ..ഹി…” ഞാനൊരു പ്രത്യേക ശബ്ദത്തിൽ ചിരിച്ചു.
‘ദേ….അനിലേട്ടാ… ചുമ്മാ വഴക്കുകൂടിക്കൊണ്ട് വരല്ലേ…’
ഗൌരവത്തിൽ തുടങ്ങിയ വീണയും അവസാന ഭാഗത്ത്ചിരിച്ചുപോയി..!.
എല്ലാ ആഴ്ചയും മരുന്നുമായി ചെല്ലുമ്പോൾ ഇതുപോലെഎന്തെങ്കിലും ചൂട് പലഹാരവുമായാണ് അന്നമ്മചേടത്തികാത്തിരിക്കുന്നത്. കൊച്ചു കുട്ടികളെപ്പോലെ അക്ഷമയായാണ്വീണ പൊതിയുമായി വീട്ടിലെത്തുന്നതും!.
എവിടെ നിന്നോ ഈ നാട്ടിൽ വന്ന് പുറന്പോക്കിൽ താമസിക്കുന്ന ചാക്കോചേട്ടനും അന്നമ്മചേടത്തിയുംഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവരായത് തികച്ചുംആകസ്മികമായാണ്…
“അനിലേട്ടാ അത് നമ്മുടെ അവിടെ താമസിക്കുന്ന ആ ലോട്ടറിവിൽക്കുന്ന അച്ചായനും അവിടുത്തെ അമ്മച്ചീമല്ലേ….”
ഒരു ദിവസം ഞങ്ങൾ നടന്നു നീങ്ങുമ്പോൾ
വീണ കൈ ചൂണ്ടി ചോദിച്ചുഞാൻ നോക്കിയപ്പോൾ ശരിയാണ് ..രണ്ടു പേരും കൂടി വലിയഒരു സഞ്ചി തൂക്കി പിടിച്ചിട്ടുമുണ്ട്..ഇടക്കിടെ നിലത്തുവച്ച്വീണ്ടും എടുത്തുള്ള നടത്തം കാണുമ്പോളേ അറിയാംസഞ്ചിയിൽ ഭാരമുള്ളതെന്തോ ആണ് എന്ന്.
“ബാലഭവനിലേക്കാണല്ലോ പോകുന്നത്”
ഞാൻ ആത്മഗതം പോലെ പറഞ്ഞു..
എതിരേ ഒരു പുരോഹിതൻ അവരോട്
കുശലം ചോദിച്ചിട്ട് കൈ അകത്തേക്ക് ചൂണ്ടി ..ചാക്കോചേട്ടൻ സഞ്ചി വച്ചിട്ട് ചേടത്തിയെ അവിടെ നിർത്തി അകത്തേയ്ക് പോയി.
അവിടെ നിന്നും ഞങ്ങൾക്കഭിമുഖമായി വന്ന ഫാ: അഗസ്റ്റിൻ
എനിയ്ക് നല്ല അടുപ്പമുള്ള അച്ചനാണ്.
അച്ചന്റെ വീടും കൊല്ലത്താണ്..!.
“രണ്ടുപേരും കൂടി എന്തേ നടന്ന്..?”
ഞങ്ങളുടെ അടുത്തുവന്ന് അച്ചൻ കുശലം ചോദിച്ചു.
“ചുമ്മാ… നടക്കാനിറങ്ങിയതാണച്ചോ… തിരികെ ബസിന് പോകും..”
‘എന്നാൽ വാ… നാലഞ്ച് കിലോമീറ്റർ നടന്നതല്ലേ.. ഒരുചായയൊക്കെ കുടിച്ച് അൽപം വിശ്രമിച്ച് പോകാം..’
ഞങ്ങൾ അച്ചന്റെ കൂടെ പള്ളിമേടയിലെത്തി.
“അച്ചാ..ആ കണ്ട ആൾക്കാർ..? അവർ ഞങ്ങളുടെ വീടിനടുത്ത്താമസിക്കുന്നവരാണല്ലോ..?”
ചായ കുടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
‘അതേ… ചാക്കോചേട്ടനും അന്നമ്മചേടത്തീം..! അവർ ബാലഭവനിലെ കുട്ടികൾക്ക്
ബിരിയാണിയും ആയി വന്നതാ… ചേടത്തി ഒരു വശം തളർന്നിട്ട്ഇപ്പോൾ എണീറ്റ് നടക്കുന്നതാ ..ഞാൻ വഴക്കുപറഞ്ഞ് അത്എടുക്കാൻ ആളെ വിളിക്കാൻ പറഞ്ഞ് വിട്ടതാ.
ചാക്കോചേട്ടൻ വിറ്റ ലോട്ടറിക്ക് എന്തോ സമ്മാനം ലഭിച്ച് അതിന്റെ
കമ്മീഷൻ കിട്ടിയതാ..!’
ഞാനും വീണയും പരസ്പരം നോക്കി..
അച്ചൻ ചിരിച്ചു… “നോക്കണ്ട… ഇങ്ങനെയും ആൾക്കാർ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്..!!”

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു